Menu

രണ്ട് കൊച്ചു കവിതകള്‍


കഥ  

രുട്ടുന്നതിനു മുമ്പ് 
വീട്ടില്‍ തിരിച്ചെത്തും.
കുളിക്കുന്നതിനു മുമ്പ് 
കുട്ടികളെ ഉറക്കും.
കിടക്കുന്നതിനു മുമ്പ് 
ഉറക്കം വന്ന് ഉമ്മ വക്കും.

പകല്‍ക്കാഴ്ച്ചയില്‍
പാതി,യില്ലെന്നറിയാത്ത വിധം
പൂമുഖവും
സ്വീകരണ മുറിയുമുള്ള 
ഒരു വീട്.

കളി


കാലില്ലാത്തൊരാള്‍ 
മടിയിലൊരു 
കാര്‍ഡ് വച്ചു പോയി.

കണ്ണില്ലാത്തൊരാള്‍ മുന്നില്‍

കൈ നീട്ടി നിന്നു.

കൈയില്ലാത്തൊരാള്‍ വന്നു

കഴിഞ്ഞ കഥകള്‍ പറഞ്ഞു.

കൈയും തലയുമില്ലെന്ന് 
കാണിക്കാന്‍
കണ്ണടച്ചു കളഞ്ഞു.


Powered by Blogger.