ചില ഹ്രസ്വസംജ്ഞകള്‍

ചിലരെപ്പോഴും അങ്ങിനെയാണ്,
ഒരു വാതിലിലും മുട്ടാതെ
ഒച്ച വക്കാതെയാണ് നടക്കുക.
തേഞ്ഞടര്‍ന്നു തുടങ്ങിയ
പാദുകങ്ങളില്‍ നിന്നും
തിരിച്ചെടുക്കില്ല കണ്ണ്.
പാദസരത്തിന്‍റെ മണികള്‍
വീണുപോയ മണ്ണില്‍ നിന്നും
പറിച്ചു മാറ്റില്ല മനസ്സ്.
അടി തെറ്റാതെ നടക്കും.
ആരെയും ശപിക്കില്ല.
പിടിവള്ളികള്‍ പൊട്ടുമ്പോള്‍
ഏതാഴത്തിലേക്കും എടുത്തു ചാടും.
അലകള്‍ അടങ്ങിയയിടം
ആകാശം തെളിയുവോളം
ഭൂമിയെ ചുംബിക്കും.

എല്ലാ വാതിലിലും മുട്ടി
ഏറെ ഒച്ച വക്കുന്നവരുണ്ട്.
പൂക്കാലം കഴിഞ്ഞാലും
പാഴ്മരങ്ങളില്‍ ചേക്കേറുന്നവര്‍ .
വെട്ടി മാറ്റപ്പെട്ട ചില്ലകളില്‍
വെപ്രാളത്തോടെ പരതും.
കര്‍മ്മ ഫലങ്ങള്‍ കൊത്തി വിഴുങ്ങി
കാ കാ എന്ന് കരയും.

മരങ്ങളും കിളികളുമുണ്ടായിട്ടും
ജീവിതം മരുഭൂമിയായവരുണ്ട്.
ഒരു ശരണാലയം കൊതിച്ച്
മനസ്സു കൊണ്ട് കരിമല കയറുന്നവര്‍ .
നിശബ്ദമായ ചില മര്‍മ്മരങ്ങള്‍ ,
മഴ മഴ എന്നു മാത്രം.

ഉപരോധങ്ങള്‍ക്കു നടുവില്‍ മുളച്ചു
ഉപായത്തില്‍ പച്ച പിടിക്കുന്ന ചിലര്‍
മഹാ നാശം വിതക്കുന്ന കൊടുംകാറ്റിലും
ഉദാസീനരായി ചൂളം വിളിക്കും.

ഹിമശൈല സമാനം
ഉറഞ്ഞുറച്ചുപോയവരുണ്ട്.
ഹൃദയം ഉലയായ്‌
എരിഞ്ഞുകൊണ്ടേയിരിക്കും.
ചാരം ചികഞ്ഞു മാറ്റുമ്പോഴൊരു
ചാവേറിന്‍റെ ചിരിയുണ്ടാകും.
18 coment�rios

18 coment�rios :

കാത്തിരിപ്പ്

ല്ലുവച്ചതും കണ്ണുവച്ചതും    
വട്ടത്തിലും ചതുരത്തിലും
വളര്‍ന്നു വലുതായി
ചിലപ്പോളൊക്കെയീവീടിന്‍റെ
ഉത്തരം മുട്ടുന്നുണ്ട്. 
 
കാട്ടിലേക്കു കല്ലെറിഞ്ഞും 
മലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്‍റെ
മേല്‍ക്കൂര.

അരക്കില്ലം പോലെ
എരിയുന്നോരകവും 
കപ്പല്‍വീട് പോലെ 
ഉലയുന്നോരുടലും,

അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍ .




17 coment�rios

17 coment�rios :