വീ..ΠΠ∆ΠΠ..ട്

കണ്ണായതാണെന്ന് കണ്ടപ്പോൾ
കൈവശമാക്കാൻ തോന്നി.
കയ്യും കണക്കും നോക്കാതെ
പൊന്നും വിലക്ക് വാങ്ങി.

കല്ലുകൾ വച്ച നുണകൾ ചെത്തി
കാഴ്ച്ചബംഗ്ളാവാക്കി മാറ്റി
കണ്ണുപറ്റാത്ത നിലയിൽ
കെട്ടിപ്പൊക്കി നിർത്തി.

തേക്കും വീട്ടിയും കൊത്തി
പോളീഷിട്ട് മിനുക്കി.
താഴുകളിട്ട് പൂട്ടി.
താനാരം തെയ്യാരം 

പോളീഷിട്ട് മിനുക്കിയത്.

മതിലുകൾ ചുറ്റും പൊക്കി
അയൽക്കാരെ ആട്ടിയകറ്റി 
മുറ്റത്തൊരു കൂടുണ്ടാക്കി
കൂട്ടിന് പട്ടിയെ വളർത്തി.


കണ്ണൊന്നടച്ച് തുറന്നപ്പോൾ
കണ്ണ് 
   വീട്.


പുറത്ത് പറയാൻ കൊള്ളാത്തതെല്ലാം  
അടുത്ത വീട്ടിൽ പുകഞ്ഞു. 


1+9 = പത്തൊമ്പത് ?
1- 9 = എത്രൊമ്പത് ?
കണക്കുകളില്‍  കണ്ണ് തുറിച്ചപ്പോള്‍
കാര്യങ്ങളെല്ലാം വട്ടത്തിലായി.

കൂട്ടാനും കിഴിക്കാനും 
കഴിയാത്ത കണക്കുകൾ!      
കൊടുത്താലും കൊടുത്താലും
തീരാത്ത കണക്കുകൾ!

കണ്ണിന് പിഴച്ചതോ? 
കണക്കിൽ പിഴച്ചതോ?
കണ്ണടച്ചു തുറന്നപ്പോഴേക്കും 
കൈയ്യീന്ന് പോയി , വീട് !

16 coment�rios

16 coment�rios :