മരുപ്പച്ചയുടെ പിറവി

ഒട്ടകങ്ങള്‍ക്കിടയില്‍ 
ഒരുച്ച കിടന്നുറങ്ങുന്നുണ്ട്.‌
പണ്ടു തിന്ന പുല്ലും ഇലയും
സ്വപനത്തില്‍
അയവിറക്കുന്നുണ്ട്.
ഈച്ചകളുടെ 
ആരവങ്ങള്‍ക്കിടയില്‍
അഴിച്ചുവച്ച
അലങ്കാരച്ചമയങ്ങളുടെ നിലവിളി
മരുപ്പച്ച മാത്രം കേള്‍ക്കുന്നു. 
മരുഭൂമിയിലെ ചൂടിനും കാറ്റിനും
മനുഷ്യരേക്കാള്‍ കണ്ണും 
കാതും ഉള്ളതുകൊണ്ട് 
തിരിച്ചറിയാനൊരു
മുഖച്ഛായ പോലും 
പുതപ്പില്‍ സൂക്ഷിക്കാത്തവനെ,  
മാത്രകള്‍ കൊണ്ടതു കണ്ടെത്തുന്നു.    
ആത്മാവിനെ   
അഭംഗ്യം ചെയ്യിക്കുന്നു. 
അതിന്‍റെ ആരണ്യകങ്ങളില്‍ 
ഉറക്കമില്ലാത്ത 
പുതിയ മരുപ്പച്ച
അങ്ങിനെ മുളച്ചുണ്ടാവുന്നു.







3 coment�rios :

3 അഭിപ്രായങ്ങൾ:

  1. നന്നായി എഴുതി..മനസ്സിലാകുന്ന ഭാഷ!

    മറുപടിഇല്ലാതാക്കൂ
  2. ഉറക്കമില്ലാത്ത
    പുതിയ മരുപ്പച്ച
    അങ്ങിനെ മുളച്ചുണ്ടാവുന്നു.

    ജീവിതം അങ്ങിനെയാ.... സംശയമില്ല നന്നായിട്ടുണ്ട്.....

    മറുപടിഇല്ലാതാക്കൂ
  3. നന്നായി, മരുപ്പച്ചകൾ ഇല്ലെന്നാവാതിരിക്കട്ടേ!

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.