വണ്ടിക്കാള

ചുരം ചുമന്നു കയറുമ്പോള്‍
ഇറങ്ങി വരാറുണ്ട്
ചെവിയിലിരുന്നു
തിന്നാന്‍ പാകത്തില്‍    
നിന്‍റെ തെറികള്‍
ചാട്ടവാറടികള്‍ .

കണ്ടു മുട്ടാറുണ്ട്
നീ തെളിച്ച
പാതയിലൂടൊരുപാടു
നുകം വച്ച രാപ്പകലുകള്‍ .
ഓര്‍മ്മവച്ച
വടുക്കളിലരിക്കുന്നുണ്ട്
ഒരായുഷ്കാലത്തെ
ലാടവേദനകള്‍ .

നാല്‍ക്കവലകളില്‍
തെളിയുന്നുണ്ട്
റാന്തല്‍ വെട്ടത്തില്‍
കബന്ധങ്ങള്‍ കൊണ്ടലങ്കരിച്ച
നിന്‍റെ കശാപ്പുശാലകള്‍ .

4 coment�rios :

4 അഭിപ്രായങ്ങൾ:

  1. ആര്‍ക്കും വേണ്ടാത്ത എന്നാല്‍ ആവശ്യവുമുള്ള പാഴ്ജന്മങ്ങള്‍....വണ്ടിക്കാളകള്‍!
    അര്‍ത്ഥവത്തായ വരികള്‍...നല്ല കവിത!

    മറുപടിഇല്ലാതാക്കൂ
  2. "നാല്‍ക്കവലകളില്‍
    തെളിയുന്നുണ്ട്
    റാന്തല്‍ വെട്ടത്തില്‍
    കബന്ധങ്ങള്‍ കൊണ്ടലങ്കരിച്ച
    നിന്‍റെ കശാപ്പുശാലകള്‍."

    കഥയുള്ള കവിതകളാണല്ലോ എല്ലാം :) നന്നായിരിക്കുന്നൂട്ടൊ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. വളരെ ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.